2010 മാർച്ച് 4, വ്യാഴാഴ്‌ച

ശ്രീ വിശ്വകര്‍മ്മ ദേവന്‍

"ന ഭൂമിഹ് ന ജലം ച യേവ - ന തേജോ ന ച വായു:
ന ച ബ്രഹ്മ, ന വിഷ്ണുസ് ച - ന രുദ്രാസ് ച താരക:
സര്‍വ്വ സൂര്യ നിരാലംബം സ്വയംഭൂ വിശ്വകര്‍മ്മന:"(സ്കന്ദപുരാണം)

വിശ്വം കര്‍മ്മ യസ്യ അസൌ വിശ്വകര്‍മ എന്നതാണ് വിശ്വകര്‍മ്മാവ്‌. 
വിശ്വത്തെ സൃഷ്ടിച്ചതിനാല്‍ വിശ്വബ്രഹ്മം വിശ്വകര്‍മ്മാവായി.
സൃഷ്ടിക്കു മുന്‍പ് സര്‍വ്വം ശുന്യമായിരുന്ന അവസ്ഥയില്‍ ശക്തി (ശബ്ദം, ഓംകാരം ) ബ്രഹ്മം ആയി. ഈ ബ്രഹ്മം അദൃശ്യവും നിരാലംബനും ആയിരുന്നു. ആകാശം, വായു, ഭൂമി, വെള്ളം, തേജസ്സ്, ചിത്തം, ബ്രഹ്മാവ്, വിഷ്ണു, രുദ്രന്, സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള് എന്നിവയൊന്നും ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു അന്ന്. അതിനാല്‍ ഈ ബ്രഹ്മം തന്നിലെ ആദിശക്തി, ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പരാശക്തി എന്നീ പഞ്ച ശക്തികളെ ജ്വലിപ്പിച്ചു.  ഈ പഞ്ചാ ശക്തികള്‍ യഥാ ക്രമം സദ്യോജാ‍തം,  വാമദേവം,   അഘോരം, തല്പുരുഷം, ഈശാനം എന്നി പഞ്ചമുഖങ്ങള്‍ ആയി. അങ്ങനെ കേവല ബ്രഹ്മം പഞ്ചമുഖ ബ്രഹ്മവായി പ്രപഞ്ചത്തെ സൃഷ്ടിച്ചു.
"യത് കിഞ്ചിത് ശില്‍പം തത് സര്‍വം വിശ്വകര്‍മ്മജം"
ഭൂലോകത്തിലെ ചെറു കണിക പോലും ഭഗവാന്‍ വിശ്വകര്‍മ്മാവിന്റെ സൃഷ്ടിയാണ്
കോടിസൂര്യന്‍റെ സൂര്യശോഭയില് വിളങ്ങുന്ന ശ്രീ വിരാട് വിശ്വകര്‍മ്മാവ് ലോകത്തിന്‍റെ സൃഷ്ടികര്‍ത്താവാണ്.
അഞ്ച് മുഖവും 15 കണ്ണും ഉള്ള രൂപമാണ് വിശ്വകര്‍മ്മാവിന്‍റേത്. ഓരോ മുഖവും വ്യത്യസ്തമാണ്. സദ്യോജാ‍ത മുഖം വെളുത്തതും വാമദേവമുഖം കറുത്തതും അഘോരമുഖം ചുവന്നതും ഈശാന മുഖം നീലയും തല്‍പ്പുരുഷമുഖം മഞ്ഞയുമാണ്. സ്വര്‍ണ്ണനിറത്തിലുള്ള ശരീരത്തില് 10 കൈകളും കര്‍ണ്ണകുണ്ഡലങ്ങളും മഞ്ഞ വസ്ത്രം എന്നിവയും പിന്നെ പുഷ്‌പമാല, സര്‍പയജ്ഞോപവിതം, രുദ്രാക്ഷമാല, പുലിത്തോല്, ഉത്തരീയം, പിനാകം, ജപമാല, നാഗം, ശൂലം, താമര, വീണ, ഡമരു, ബാണം, ശംഖ്, ചക്രം, എന്നിവയും വിശ്വകര്‍മ്മാവ് അണിഞ്ഞിരിക്കുന്നു.
വിശ്വകര്‍മ്മാവിന്‍റെ ആസ്ഥാന നഗരം മഹാമേരു പര്‍വതത്തിലാണ്. അതിന്‍റെ ഉയരം ഒരു ലക്ഷം യോജനയാണ്. 32000 യോജന സമവൃത്തവും നിരപ്പും അതിന്‍റെ നടുവിലാണ് ഭഗവാന്‍ വിശ്വകര്‍മ്മാവിന്‍റെ ആവാസസ്ഥാനം.

വേദങ്ങളിലെ ഭഗവാന്‍ വിരാട് വിശ്വകര്‍മ്മാവ്
ഋഗ്വേദത്തില്‍ പ്രധാനികളായ ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, അഗ്നി, വിഷ്ണു എന്നിവര്‍ ഓരോ പ്രത്യേക വകുപ്പുകളുടെ ദേവന്‍മാരെങ്ങിലും ഇവരുടെയെല്ലാം ഉടമസ്ഥനും പിതാവുമായി വിശ്വകര്‍മ്മാവിനെയാണ് സംഭോതന ചെയ്യുന്നത്. ഹിരന്യഗര്‍ഭ്ന്‍. പ്രജാപതി തുടങ്ങിയ പേരിലും പരാമര്‍ശിക്കുന്നു.

"ആദിയില്‍ ഹിരന്യഗര്‍ഭ്ന്‍ മാത്രമേ ഉണ്ടായിരുന്നു ഉള്ളു. അവനില്‍ നിന്നാണ് സര്‍വ്വ ചരാചരങ്ങളും ഉണ്ടായത്. ലോകം മുഴുവന്‍ ഹിരന്യഗര്‍ഭ്ന്ടെ ‍കല്പനകള്‍ അനുസരിക്കുന്നു അതിനാല്‍ അവനു മാത്രം ഹവിസര്‍പ്പികുക."(ഋഗ്വേദം 10 :12 : 1 )
"പ്രപഞ്ച്ങ്ങളെയും ദേവന്മാരെയും സൃഷ്ടിച്ചതും സ്വര്‍ഗ്ഗവും ഭൂമിയും നിര്‍മ്മിച്ചതും വിശ്വകര്‍മ്മവാണ് അതിനാല്‍ അദ്ദേഹത്തെ വന്ദിക്കുക." (ഋഗ്വേദം 10:90:2 ) 
"ഈ  വിശാലമായ സൃഷ്ടിയെ ജനിപ്പിച്ച വിശ്വകര്‍മ്മാവായ പ്രജാപതി ഭൂമിയും അന്തരീശാദികളെയും രചിച്ച് അവയല്ലാം  സ്വന്തം ശക്തിയില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നു." (ശുക്ലയജുര്‍വേദം 17 : 18   ) 
"ചതുപ്പ് നിലങ്ങളുടെയും നാടിന്റെയും കാടിന്റെയും കുന്നിന്ടെയും ആലകളുടെയും ആലയങ്ങളുടെയും ഗുഹകളുടെയും ജലാശയ്ങ്ങളുടെയും നിലാവിന്ടെയും ശബ്ദതിന്ടെയും ധുളികളുടെയും 
ചെടികളുടെയും നദികളുടെയും പച്ച്ചിലകളുടെയും മണ്ണില്‍ കൊഴിഞ്ഞ ഇലകളുടെയും 
നാഥനായ അങ്ങേക്ക് (വിശ്വകര്‍മ്മാവിന്) മനസ്ക്കാരം." (കൃഷ്ണയജുര്‍വേദം 4 : 6 -9 ) 

പഞ്ച ഋഷികള്‍
ബ്രഹ്മാണ്ട പുരാണത്തില്‍ ആണ് ഈ ഋഷികളെ കുറിച്ചു കൂടുതല്‍ പറയുന്നത്. ഭഗവാന്റെ അഞ്ചു മുഖങ്ങളില്‍ നിന്നും അഞ്ച് ബ്രഹ്മ ഋഷികള്‍ ഉണ്ടായി. ഇവര്‍ സനക ബ്രഹ്മഋഷി, സനാതന ബ്രഹ്മഋഷി, അഭുവസന ബ്രഹ്മഋഷി, പ്രജ്ഞസ ബ്രഹ്മഋഷി, സുവര്‍ണ്ണസ ബ്രഹ്മഋഷി എന്നീ പേരുകളില്‍ അറിയപ്പെടുന്നു എന്ന് വസിഷ്ഠ പുരാണത്തില്‍ പറയുന്നു. ഇവര്‍ പഞ്ച ഗോത്രങ്ങലായുംഅറിയപ്പെടുന്നു. ഇവര്‍ തന്നെയാണ് ബ്രഹ്മാവ്‌, വിഷ്ണു, പരമശിവന്‍, സൂര്യന്‍, ഇന്ദ്രന്‍ എന്ന് സങ്കല്‍പം. വിരാട് വിശ്വകര്‍മ്മാവിന്റെ പുത്രന്‍മാരായ മനു, മയാ, തൊഷ്ഠ, ശില്പി, വിശ്വഗ്ന എന്നി പഞ്ച ഋഷി ശില്പികള്‍ക്കും ഇതേ ഗുണഗണങ്ങള്‍ തന്നെയാണ്.  സൃഷ്ടി നടത്തുക മാത്രമല്ല അവയ്ക്ക് ആവശ്യമായ പ്രമാണങ്ങളും തത്വങ്ങളും ഉണ്ടാക്കുക കൂടി ചെയ്‌തു വിശ്വകര്‍മ്മാവ്.
സനക ബ്രഹ്മഋഷി
വിരാട് വിശ്വകര്‍മ്മാവിന്റെ പൂര്‍വ ദിശ മുഖത്ത് നിന്നുമാണ് സനക ബ്രഹ്മ ഋഷി ജനിച്ചത്‌. ഇദ്ദേഹമാണ് ലോക പരിപാലനത്തിനായി പരമശിവനു ശുലവും, വിഷ്ണുവിന് ചക്രവും, ബ്രഹ്മാവിന് പാശവും കൊടുത്തത്. 
സനാത ബ്രഹ്മ ഋഷി   
   വിരാട് വിശ്വകര്‍മ്മാവിന്റെ ദക്ഷിണ ദിശാ മുഖത്ത് നിന്നുമാണ് സനാത ബ്രഹ്മ ഋഷി ജനിച്ചത്‌.
ദാരു കര്‍മ്മത്തില്‍ വിദ്ധക്തനായ ഇദ്ദേഹമാണ് കൃഷിക്കവിശ്യമായ ആയുധങ്ങള്‍ നിര്‍മ്മിച്ചത്. സഞ്ചരിക്കുവാനുള്ള വാഹനവും മറ്റും കണ്ടുപിടിച്ചതും ഈ ഋഷി ആണ്.  
പ്രജ്ഞ്സ ബ്രഹ്മ ഋഷി
വിരാട് വിശ്വകര്‍മ്മാവിന്റെ ഉത്തര ദിശാ മുഖത്ത് നിന്നുമാണ് പ്രജ്ഞ്സ ബ്രഹ്മ ഋഷി ജനിച്ചത്‌.
ഇദ്ദേഹം മഹാ ശില്പിയും ക്ഷേത്രം, മണ്ഡപം, ഗോപുരം, തുടങ്ങിയവയുടെ പരികല്പകന്‍ കൂടിയാണ്.
അഭുവന ബ്രഹ്മ ഋഷി
വിരാട് വിശ്വകര്‍മ്മാവിന്റെ പശ്ചിമ ദിശാ മുഖത്ത് നിന്നുമാണ് അഭുവന ബ്രഹ്മ ഋഷി ജനിച്ചത്‌.
ഗൃഹസ്ഥ ധര്മതിന്ടെ കര്‍ത്താവാണ് ഇദ്ദേഹം.  ഗൃഹത്തിന് ആവശ്യമായ പാത്രങ്ങളും മറ്റും കണ്ടുപിടിച്ചതും ഈ ഋഷി ആണ്.
സുപര്‍ണ്ണ ബ്രഹ്മ ഋഷി
പഞ്ച മുഖങ്ങളില്‍ മുകളിലേക് നോക്കുന്ന മുഖത്തില്‍ നിന്നുമാണ് സുപര്‍ണ്ണ ബ്രഹ്മ ഋഷി ജനിച്ചത്‌. ഇദ്ദേഹമാണ് കിരീടം, ആഭരണങ്ങള്‍ മുതലായവ കണ്ടുപിടിച്ചത്.

പരബ്രഹ്മ തത്വരഹസ്യം
"ദേവ ദേവ മഹാദേവ ദേവസയ ജഗത്ഗുരു
വിശ്വ സൃഷ്ടി സ്ഥദ്ദകാര്‍ത്ത, ഭൂഹിമേ പരമേശ്വര
സര്‍വംഗ സര്‍വ ശാസ്ത്ര വിചാരണ
വിശ്വകര്‍മ്മ നവ്യം സര്‍വം സുമന സൃനു ഷണ്മുഖ" 
സ്കന്ദ പുരാണത്തില്‍ ശിവന്‍ മകന്‍ ഷണ്മുഖനോട് പറയുന്ന ഈ ശ്ലോകമാണ് പരബ്രഹ്മ തത്വരഹസ്യം.
"മകനെ ഷണ്മുഖാ! ഞങ്ങള്‍ ബ്രഹ്മ വിഷ്ണു മഹേശ്വര സൂര്യ ഇന്ദ്രന്‍മാര്‍ ദൈവ സൃഷ്ടി മാത്രമാണ്. കാരണം ബ്രഹ്മാവ്‌ സൃഷ്ടിയും, വിഷ്ണു സ്ഥിതിയും, ഇന്ദ്രന്‍ ലോക പാലനവും, സൂര്യന്‍ പ്രകാശവും‍, ഞാന്‍ ലയവും(സംഹാരം) മാത്രമേ നടത്തുന്നുഒള്ളു. ഇതു ഞങ്ങളുടെ കര്‍ത്തവ്യമാണ്. ഇതിനു മുകളില്‍ ഒന്നിനും ഞങ്ങള്‍ക്ക് കഴിയില്ല. അതിനു ഞങ്ങളെ സ്രിഷിച്ച പരമ പിതാവിനെ കഴിയു. അദ്ദേഹമാണ്
 ജഗത്ഗുരു, വിരാട്, ജഗത് ദര്‍ശ, ജഗത് ശില്പി, നിത്യ, സസവിത, ആദി മധ്യ അന്ത രക്ഷിത, ആദി ദേവ, പ്രജാപതി, ഹിരണ്യഗര്‍ഭ, വാസ്ത്സ്പതി, പരബ്രഹ്മ, പരമാത്മ 
'ശ്രീമത് വിരാട് വിശ്വകര്‍മ്മ ദേവന്‍'         

പഞ്ച ഋഷി ബ്രാഹ്മണര്‍
ഭഗവാന്‍ വിശ്വകര്‍മ്മാവ്‌ തന്റെ ശരീരത്തില്‍ നിന്നും ദേവി ഗായത്രിയെ സൃഷ്ടിച്ചു.
ഇവരുടെ പുത്രന്മാരാണ് മനു, മയന്‍, ത്വഷ്ടാവ്, ശില്പി, വിശ്വജ്നന്‍. ഇവര്‍ പഞ്ച ഋഷി ബ്രാഹ്മണര്‍ എന്നറിയപ്പെടുന്നു. ഓരോ പുത്രന്മാരും ഓരോ ബ്രഹ്മ ഋഷി ഗോത്രങ്ങളിലാണ്‌ ജനിച്ചത്‌. മനു സനക ബ്രഹ്മ ഋഷി ഗോത്രത്തിലും, മയന്‍ സനാതന ബ്രഹ്മ ഋഷി ഗോത്രത്തിലും, ത്വഷ്ടാവ് പ്രജ്ഞ്സ ബ്രഹ്മ ഋഷി ഗോത്രത്തിലും, ശില്പി അഭുവന ബ്രഹ്മ ഋഷി ഗോത്രത്തിലും, വിശ്വജ്നന്‍ സുപര്ണ്ണ ബ്രഹ്മ ഋഷി ഗോത്രതിലുമാണ് ജനിച്ചത്‌.

മനു ബ്രഹ്മ
വിശ്വകര്‍മ്മാവിന്റെ ആദ്യ പുത്രനും ലോകത്തിലെ ആദ്യ മനുഷ്യനും ആദ്യ ഭരണകര്ത്താവും ആണ് മനു. ഇദ്ദേഹത്തിന്റെ ആസ്ഥാനം സരസ്വതി നദിയുടെയും ദ്രുഷദ്വ്തി നദിയുടെയും ഇടയിലുള്ള നഗരമാണന്നു വിശ്വസിക്കുന്നു. ധര്‍മ്മ ശാസ്ത്രത്തിന്റെ രചയിതാവായാ ഇദ്ദേഹത്തിന്റെ സമയത്താണ് ഭഗവാന്‍ വിഷ്ണു തന്റെ അവതാരങ്ങള്‍ തുടങ്ങിയത്.
വളരെ വലിയ വംശ പരമ്പരയാണ് മനുവിന്റെത് . യയാതിയുടെ ഭാര്യയായ ദേവയാനിയും മറ്റും ഈ വംശതിലുള്ളതാണ്. ഇവരുടെ മകനാണ് യദു. യദു വംശം ഉണ്ടായത് ഈ രാജാവില്‍ നിന്നാണ്. അങ്ങനെയെങ്കില്‍ ശ്രീ കൃഷ്ണനും ഈ വംശപരംബരയിലെയാണ്.

മയ ബ്രഹ്മ
വിശ്വകര്‍മ്മ ഭഗവാന്റെ രണ്ടാമത്തെ പുത്രനാണ് മയന്‍. ഇദ്ദേഹം മഹാനായ ശില്പിയും, തച്ചു ശാസ്ത്രജനും, ദേവ ശില്പിയുമാണ്. പുരാണങ്ങളില്‍ കാണുന്ന സകല നിര്‍മ്മിതികളുടെയും ശില്പി മയനാണ്. മയനെ പുരാണങ്ങള്‍ ഒരു അസുരനായാണ് ചിത്രികരിചിരിക്കുന്നത്. മയന്റെ സൃഷ്ടിയില്‍ ത്രിലോകങ്ങള്‍, രാജ്യ സഭകള്‍, വിമാനങ്ങള്‍, പുന്തോട്ടങ്ങള്‍, ശക്തിയേറിയ ആയുധങ്ങള്‍ എന്നിവ ചിലത് മാത്രം.
അമരാവതി (ഇന്ദ്ര ലോകം), വൈകുണ്ഡം, കൈലാസത്തിലെ കല്യാണ മണ്ഡപം, ഇന്ദ്ര സഭ, വരുണ സഭ, കുബേര ലോകം, സത്യാ ലോകം, മയ സഭ എന്നിവ പ്രശസ്തം. മയന്‍ സൃഷ്‌ടിച്ച പ്രശസ്തങ്ങളായ പുന്തോട്ടങ്ങള്‍ ആണ് നന്ദാവനം, ചെയ്ത്രരധ (അളകപുരി), ഖാണ്ടവനം, വൃന്ദാവനം മുതലായവ.
മയന്‍ നിര്‍മ്മിച്ച പ്രശസ്ത വിമാനങ്ങള്‍ ആണ് ത്രിപുര വിമാനം, സൌഭാഗ വിമാനം, പുഷ്പക വിമാനം. ഇതില്‍ ത്രിപുര വിമാനം, അസുരന്മാരായ വിദ്യുന്മണിക്കും താരകാക്ഷനും വേണ്ടിയാണ് നിര്‍മ്മിച്ചത്. സൌഭാഗ വിമാനം മറ്റൊരസുരനായ സാലവന്‍ (ശിശുപാലന്റെ അനുജന്‍) വേണ്ടിയാണ് ഇരുമ്പില്‍ നിര്‍മ്മിച്ചത് .
പ്രശസ്തമായ പുഷ്പകവിമാനം കുബെരനുവേണ്ടിയാണ് നിര്‍മ്മിച്ചതെങ്ങിലും പിന്നിട് മഹാനായ അസുര രാജാവ് രാവണന്‍ അത് തട്ടിയെടുത്തു.
മയന്‍റെ ഭാര്യയാണ് ഹേമ. മന്ധോതരി, മായാവി, ദുന്ദുഭി എന്നിവരാണ് മക്കള്‍. മണ്ടോതരിയെ അസുര മഹാ രാജാവ് രാവണന്‍ ആണ് വിവാഹം ചെയ്തത്. ദുന്ദുഭിയെ വാനരരാജന്‍ ബാലി വധിച്ചു.
മയന്‍റെ രണ്ടാം ഭാര്യയില്‍ വ്യോമന്‍ എന്ന പുത്രന്‍ ഉണ്ടായിരുന്നു. ശിബി മഹാരാജവിടെ മകളായ ചന്ദ്രമതിയെ വളര്‍ത്തിയതും രാജ ഹരിചന്ദ്രന് വിവാഹം കഴിച്ചുകൊടുത്ത്തതും മയനാണ്.
ത്വഷ്ട ബ്രഹ്മ
വിശ്വകര്‍മ്മ ഭഗവാന്റെ മൂന്നാമതെ പുത്രനാണ് ത്വഷ്ടവ്. ഇദ്ദേഹം ത്രിലോക ജ്യോതിഷിയും ദേവലോകത്തെ ഭിഷഗ്വരനും ആയിരുന്നു. ത്വഷ്ടവിനു ധാരാളം ശിഷ്യ ഗണനകള്‍ ഉണ്ടായിരുന്നു. ഇതില്‍ രുഭസ് അതി പ്രശസ്തന്‍ ആയിരുന്നു. ത്വഷ്ടാവിന്റെ ഭാര്യ ദിതിയുറെ മകളായ രചനയാണ്. ഇവരുടെ മക്കളാണ് പദ്മകോമള, സനഗ(സപ്ജ്ഞ), വിശ്വരൂപന്.
പദ്മകോമളയെ വിവാഹം കഴിച്ചത് കശ്യപന്റെ മകനായ ശൂര പദ്മാസുരന്‍ ആണ് .
വിശ്വരൂപന്‍ സുരാചാര്യ (ദേവഗുരു) ആയി. ദേവേന്ദ്രന്റെ അടുത്ത സുഹൃത്തായ ഇദ്ദേഹമാണ് ഇന്ദ്രന് നാരായണ കവചം കൊടുത്തത്. പക്ഷെ പിന്നീട് ഇന്ദ്രനുമായി ശത്രുതയിലാകുകയും, ഇന്ദ്രന്‍ വിശ്വരൂപനെ ചതിയിലൂടെ വധിക്കുകയും ചെയ്തു. ഇതില്‍ ഇന്ദ്രന് ബ്രഹ്മഹത്യ പാപവും ഗുരുദ്രോഹ ശാപവും ലഭിച്ചു.
സനഗ(സപ്ജ്ഞ) സൂര്യനെ വിവാഹം കഴിച്ചു. ഇതില്‍ മനു, യമന്‍, യമുനാ എന്നുവര്‍ ജനിച്ചു. യമനും യമുനയും ലോകത്തിലെ ആദ്യ ഇരട്ട കുട്ടികളാണ്. യമന്‍ പിതൃ ലോകത്തിന്റെ രാജാവാണ്‌. യമുനാ നദിയായി. മനു ഇദാദേവിയെ വിവാഹം കഴിച്ചു. സൂര്യ വംശം ആരംഭിച്ചു.
സൂര്യന്ടെ ചൂട് സഹിക്കആതായപ്പോള്‍ സനഗ(സപ്ജ്ഞ) തന്റെ നിഴലിനെ സൂര്യനു കൊടുത്ത്, ഒരു കുതിരയായി മേരു പരവതതിലേക്ക് പോയി. ഈ നിഴലിനെ (ച്ഛായ) സൂര്യന്‍ ഭാര്യയാക്കി. ഇവരുടെ മക്കളാണ് ശനി. ഇതറിഞ്ഞ ത്വഷ്ടവ് സൂര്യനെ ശപിച്ചു, ശക്തി കുറച്ചു. പിന്നിട് സൂര്യന്‍ കുതിരയായി സനഗയുടെ അടുക്കലേക്കു പോയി. കുതിരകളായ സനഗ സൂര്യകള്‍ക്ക് ഉണ്ടായ ഇരട്ട പുത്രന്മാരാണ് അശ്വനി കുമാരന്മാര്‍. ഇവര്‍ പിന്നിട് അശ്വനി ദേവകള്‍ ആയി.

ദേവാഗ്ന (ശില്പി) ബ്രഹ്മ
വിശ്വകര്‍മ്മ ഭഗവാന്റെ നാലാമത്തെ പുത്രനാണ് ദേവാഗ്ന (ശില്പി) ബ്രഹ്മ. ഇദേഹത്തെ കുറിച്ച് പുരാണങ്ങളില്‍ കൂടുതലായി പരാമര്ശിക്കുനില്ല. പകരം നളന്‍ , മയന്‍ തുടങ്ങിയ ശില്‍പികള്‍ ആണ് പ്രശസ്തര്‍.
വിശ്വഗ്ന ബ്രഹ്മ
വിശ്വകര്‍മ്മ ഭഗവാന്റെ അഞ്ചാമത്തെ പുത്രനാണ് വിശ്വഗ്ന ബ്രഹ്മ. ദേവാസുരന്‍മാരുടെ കനകശില്‍പിയാണ് വിശ്വഗ്ന ബ്രഹ്മ. ഒരിക്കല്‍ ഭൂലോകം തലകീഴായി മറിയുകയുണ്ടായി. ഇതു പരിഹരിക്കാനായി ദേവന്മാര്‍ വിശ്വാഗ്ന ശില്പിയെ സമീപിക്കുകയും, അദേഹം ഭൂമിയില്‍ മേരുപര്‍വതം സൃഷ്ടിച് ഭൂമിയെ ഒരു തുലാസ് പോലെ നിര്‍ത്തി, ഒരു വശത്ത് സസ്യജാലങ്ങളും മറുവശത്ത് ദേവന്‍മാരെയും മഹാ ഋഷികളെയും നിരത്തി. തുലാസ് സമം ആവാന്‍ സസ്യജാലങ്ങള്‍ ഉള്ള വശത്തേക്ക് കയറിയത് അഗസ്ത്യ ഋഷി ആയിരുന്നു. അന്നുമുതല്‍ ആണ് "സകല ഋഷികള്‍ക്കും സമം അഗസ്ത്യ ഋഷി" എന്ന പഴംചൊല്ല് ഉണ്ടായത്.







28 അഭിപ്രായങ്ങൾ:

  1. രാജേഷ്‌ ചേട്ടാ
    ഞാനും പിറന്നത്‌ വിശ്വകര്‍മ സമുദായത്തില്‍ ആണ്
    എന്നാലും ഭൂരിപക്ഷം വിസ്വകര്‍മജരും തങ്ങളുടെ സമൂഹത്തിലെ സ്ഥാനം മറന്നു ജീവിക്കുന്നു...
    അവഹേളന ഉണ്ടെന്നു തോന്നുന്നിലെങ്കിലും ഈ കാലത്ത് ലഭിക്കേണ്ടത് പലതും ലഭിക്കാതെ പോകുന്നു ഇന്ന് അച്ഛന്‍ പറയുന്നതു കേട്ടിട്ടുണ്ട്...

    നന്നായി ഞാനും ബ്ലോഗില്‍ പലതും കുത്തി കുറിക്കാന്‍ തുടങ്ങിയിരിക്കുന്നു.....

    മറുപടിഇല്ലാതാക്കൂ
  2. നമസ്കാരം ലിത്ത്,

    ലിതിനടെ വാക്കുകള്‍ വളരെ സത്യമാണ്. സര്‍വ്വ ചാരാ ചരങ്ങളുടെയും നാഥനായ ഭഗവാനെ നമ്മള്‍ പോലും വെറും ശില്പിയായാണ്‌ കരുതുന്നത്. ഈ അജ്ഞത ഇനിയെങ്കിലും മാറ്റി എടുക്കേണ്ടത് നമ്മള്‍ യുവാക്കളുടെ കടമയാണ്. ഇതില്‍ ബ്ലോഗുകള്‍ ഒരു ഖടകം ആവട്ടെ. ഈ ബ്ലോഗില്‍ അഭിപ്രായം എഴുതിയതില്‍ സന്തോഷമുണ്ട്.

    വിശ്വകര്‍മ്മ ഭഗവാന്‍ താങ്കളെ അനുഗ്രഹിക്കട്ടെ

    സ്നേഹപുര്‍വ്വം,
    രാജേഷ് ആചാരി,

    മറുപടിഇല്ലാതാക്കൂ
  3. namaskaaram sir.. thank you very much to post all these valuable knowledge to us.i heard something from my father..from that time i searching to collect details of our precious community. please share whatever u have about our religion. i heard that some dispute between vishwa Brahmins and brahmins at Chitoor court..do you know anything about that?
    what about "Pranava Vedam"
    expecting from you..
    thank you
    jayan.k.purushothaman acharya

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രണവം=പ്രാണനില്‍ നിന്നും വമിക്കുന്ന (വരുന്ന)അറിവ്
      =പ്രകൃതിശാസ്ത്രം
      മറ്റെല്ലാവേദങ്ങളും ഭരണം ഉറപ്പിക്കുവാന്‍ ഉണ്‍താക്കിവച്ചിരിക്കുന്ന ആഭാസങ്ങള്‍ മാത്രമാകുന്നു

      ഇല്ലാതാക്കൂ
  4. നമസ്ക്കാരം ജയന്‍,
    അഭിപ്രായം എഴുതിയതില്‍ സന്തോഷമുണ്ട്.
    1814 -ല്‍ ചിറ്റൂര്‍ കോടതിയില്‍ നടന്ന കേസിനെ കുറിച്ചുള്ള ചെറിയ കുറിപ്പ് താമസിയാതെ പ്രതീക്ഷിക്കാം. ഇപ്പോള്‍ സമയക്കുറവുണ്ട്, ക്ഷമിക്കണം.

    വിശ്വകര്‍മ്മ ഭഗവാന്‍ താങ്കളെ അനുഗ്രഹിക്കട്ടെ
    സ്നേഹപുര്‍വ്വം,
    രാജേഷ് ആചാരി.

    മറുപടിഇല്ലാതാക്കൂ
  5. I am also a viswabrahmin.Now a days we must tell about our dignified community by refering purans and vedas to our next generation from their chilhood.We must gather the leaders of each states through out India.Our total population in our country may exeed 90 lakhs. First we must try to help the economically backward people in our caste as we can.I am sure that very soon we will regain our communal status through out India. Ashamanoj.kerala

    മറുപടിഇല്ലാതാക്കൂ
  6. my name muraleedharan.r 69 thiruvananthapuram dist doing viswakarmma research for about last 20 years and now the results are nearing completion.if interested please send your emal ids to my id (r.mdharan@yahoo.com) or sms to mob 9895559379 for copies of pages from the book waiting printing.

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2011 ജൂലൈ 19, 8:21 PM-ന്

    Kerala Viswakarma people thinks that even though they do not know anything, but because of their birth in viswakarma family, they are the only person who know everything and the earth is under their legs. Even they do not recognize other viswakarma people.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Please visit my Blog at:
      http;//akvms.blogspot.in
      and also all liks available there and then contact me in my mob:
      9895559379 (keralam) or my email r.mdharan@yahoo.com

      ഇല്ലാതാക്കൂ
    2. സര്‍, excellent job,akvms തുടങ്ങിയ കാലം തൊട്ട് സംഘടനക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു കുടുംബത്തിലെ അംഗമാണ് ഞാന്‍. സംഘടനയുടെ ഇന്നത്തെ അവസ്ഥയില്‍ എല്ലാവരും ദുഖിക്കുന്നു. പക്ഷെ പ്രാദേശികമായി akvms ശാഖകള്‍ ഇപ്പോഴും വളരെ നന്നായി തന്നെ പ്രവര്തിക്കുനുണ്ട്..പിന്നെ എന്തുകൊണ്ട് നേതൃത്വതലത്തില്‍ ഇത് പറ്റുന്നില്ല എന്ന് കണ്ടെതെണ്ടതുണ്ട്. akvms ന് അതിന്ടെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് ഒരു തിരിച്ചുവരവ്‌ ഉണ്ട്ടാകുമോ? അങ്ങനെ ഉണ്ടാവണം എങ്കില്‍ kvs പിരിച്ച് വിട്ട് അംഗങ്ങള്‍ ഇതിലേക്ക് വരണം, അത് സാധിക്കുമോ. നിയമപരമായി എന്തെങ്കിലും സാധ്യത് ഉണ്ടോ.. പരസ്പരം പഴിചാരല്‍ ഇതിന് പരിഹാരം ആകുമോ? ചിതറി കിടക്കുന്ന വിശ്വകര്‍മ്മജരുടെ ഐക്യം ഒരു മരീചികയായി കിടക്കുന്നു. എന്നെ പോലെയുള്ള പ്രവാസികള്‍ക്ക് ഇതുപോലെ എഴുതുവാന്‍ മാത്രമേ കഴിയൂ..താങ്കളെ പോലെയുള്ള സമുദായത്തിന് വേണ്ടി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നവരെ എത്ര പ്രശംസിച്ചാലും മതിയാവില്ല..വിശ്വകര്‍മ്മ ഭഗവാന്‍ അനുഗ്രഹിക്കട്ടെ..

      ഇല്ലാതാക്കൂ
    3. തീര്‍ച്ചയായും കഴിയുന്ം എന്നാണ് എന്‍റെ കണ്ടെത്തല്‍.അല്‍പംകൂടി
      ക്ഷമിക്കുക.
      http://viswakarmmatradtion.blogspot.in
      htttp://viswakarmmahinducommission.blogspot.in
      എന്നീ ബ്ളോഗുകളും അതിലെ ലിങ്കുകളും സന്ദര്‍ശിച്ഛ് അഭിപ്രായം അറിയിക്കുക.
      മുരളീധരന്‍

      ഇല്ലാതാക്കൂ
  8. no doubt viswakarmmajar are fools,but please let know who are wise?

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍2012 ജൂലൈ 26, 2:58 PM-ന്

    Respected sir, Iam also a Viswakarma, and i proud to be an Visvakarman...

    മറുപടിഇല്ലാതാക്കൂ
  10. ഞാനും ഒരു വിശ്വകര്‍മ്മജയാണ്...

    അറിവ് തേടി നടക്കുന്ന ഒരു പഥിക...


    രാജേഷേട്ടന് നന്ദിയുണ്ട് ഒരുപാട് .ഇത്രയും വിവരങ്ങള്‍ നല്‍കിയതിനു...:)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ലിഷാ.. ഇതുപോലെ ഉള്ള ലേഖനങ്ങൾ വായിക്കാൻ താൽപര്യം ഉണ്ടെന്ന് അറിഞ്ഞതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. ശ്രീ വിരാട് വിശ്വകർമ്മാവിനെ അറിയുക. ആ ഭഗവനെ പ്രാർത്ഥിക്കുക. ഓം വിരാട് വിശ്വകർമ്മണേ നമ

      ഇല്ലാതാക്കൂ
    2. http://akvms.blogspot.in
      ഈ ബ്ലൊഗും അതിലെ ലിങ്കുകളും സന്ദര്‍ശിച്ച് ദയവായി പ്രതികരിക്കുക.എന്‍റെ പൂര്‍ണ്ണ വിലാസവും മറ്റു വിവരങ്ങളും അവിടെ ലഭ്യമാണ്.

      ഇല്ലാതാക്കൂ
  11. സ്നേഹം നിറഞ്ഞ രാജേഷ്
    വിശ്വകര്‍മ്മാവ് എന്നത് ഒരു നാമധേയം മാത്രമാണ്. ഈ വിശ്വം ആരുടെ കര്‍മ്മത്താലാണോ ആദ്ദേഹമാണ് വിശ്വകര്‍മ്മാവ്. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും പ്രകാശിതമായിരിയ്ക്കുന്നത് ആ പരമാത്മാവിലാണ്. അതിനെ തന്നെയാണ് ബ്രഹ്മം എന്ന പദത്താലും വിവക്ഷിയ്ക്കുന്നത്. ആ മഹാ ശക്തി എല്ലാവരുടേയും അന്തര്‍യാമിയായി സര്‍വ്വ സാക്ഷിയായി വര്ത്തിയ്ക്കുന്നു. ഈ സത്യം തന്നെയാണ് വേദാന്തം ഉദ്ഘോഷിയ്ക്കുന്നത്. അല്ലാതെ വിശ്വകര്മ്മ കുലജാതര്‍ പറയുന്നതു പോലെ മറ്റ് ദേവാന്മാരില് നിന്നും ഈ സൃഷ്ടികളില് നിന്നും ഭിന്നമായി എല്ലാത്തിലും അധികാരം പുലര്‍ത്തുന്ന ഒരു സെമറ്റിക് നേതാവല്ല അദ്ദേഹം .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുഭാഷ്‌,
      താങ്കള്‍ ഒരു വിശ്വകര്‍മ്മജന്‍ ആണോ എന്നെനിക്കറിയില്ല. എങ്കിലും "വിശ്വകര്‍മ്മാവ്" എന്നത് ഒരു നാമധേയം മാത്രമാണ് എന്ന് താങ്കള്‍ മനസിലാക്കി എന്ന് അറിഞ്ഞതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു.
      പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും പ്രകാശിതമാക്കിയ ആ പരമാത്മാവ്‌ തന്നെയായിരിക്കില്ലേ അതിന്ടെ സൃഷ്ടി കര്‍ത്താവും. അപ്പോള്‍ ആ പരമാതമാവിനെ വിശ്വകര്‍മ്മാവ് (വിശ്വം സൃഷ്ടിച്ചത് ആരോ അത്) എന്ന് വിളിക്കുനത്തില്‍ എന്താണ് തെറ്റ്. ആ പരബ്രഹ്മത്തിനെ വിശ്വകര്‍മ്മാവ് എന്ന പേരില്‍ തന്നെ വേദങ്ങളില്‍ പറയുമ്പോള്‍ അത് സമ്മതിക്കാന്‍ അല്ലെങ്കില്‍ ആ പരബ്രഹ്മ്മമാണ്, ആ ഹിരന്യഗര്‍ഭനാണ് വിശ്വകര്‍മ്മാവ് എന്ന് പറയാന്‍ താങ്കള്‍ ആരെയാണ് ഭയപ്പെടുന്നത്. ആ പരമാത്മാവിനെ സെമിറ്റിക് ആയി കാണുന്നത് താങ്കളെ പോലെയുള്ളവര്‍ ആണല്ലോ. അതുകൊണ്ടാണല്ലോ വിശ്വകര്‍മ്മജര്‍ അല്ലാത്തവര്‍ അദ്ദേഹത്തെ പൂജിക്കാത്തതും വെറും ഒരു ശില്പിയായി കാണുന്നതും. ഋഗ്വേദത്തിലെ സൂക്തം കാണുക.
      " എല്ലാ ജീവജാലങ്ങളെയും സൃഷ്‌ടിച്ച ആ വിശ്വകര്‍മ്മാവിനെ നിങ്ങള്‍ അറിയുന്നില്ല.നിങ്ങളുടെ ഹൃദയം അവനെ തിരിച്ചറിയുന്നില്ല. അജ്നാനത്താല്‍ അമര്‍ത്തപെട്ട മനുഷ്യന്‍ വിഭിന്ന രിതിയില്‍ കാര്യങ്ങള്‍ നടത്തുന്നു. അവന്‍ സ്വന്തം ജീവന് വേണ്ടി ഭോജനവും സ്തോത്രവും നടത്തുന്നു. അവന്‍ തന്ടെ സ്വര്‍ഗ്ഗ ഫലത്തിനായുള്ള കര്‍മ്മങ്ങളില്‍ വ്യാപ്രിതനാകുന്നു.(സൂക്തം82.7)

      വേദം എഴുതിയ കാലം തൊട്ട് ആ സത്വത്തെ ആരും തിരിച്ചറിയുന്നില്ല..അല്ലെങ്കില്‍ അത് മറച്ചുവെച്ചു. വിശ്വകര്‍മ്മജന്‍ ആയ ഞാന്‍ ഇത് എഴുതിയത് കൊണ്ടാണ് അദ്ദേഹം സെമിറ്റിക് നേതാവാണ്‌ എന്ന് സുഭാഷിന് തോന്നിയത്.

      " വിശ്വകര്‍മ്മാവിന്റെ നേത്രങ്ങളും, മുഖങ്ങളും, ഭുജങ്ങളും, ചരണങ്ങളും എല്ലായിടത്തുമുണ്ട്. അവന്‍ തന്ടെ കരചരണങ്ങളാല്‍ വാനുഴികളെ പ്രകടമാക്കി. ആ വിശ്വകര്‍മ്മാവ് ഏകനാണ്.(സൂക്തം 81.3)
      അതെ അദ്ദേഹം ഏകനാണ്. ആ വിശ്വം സൃഷ്ടിച്ചവന്‍ ആരോ ആകട്ടെ, അല്ലാഹുവോ, യഹോവയോ, ബ്രഹ്മ്മാവോ, ശിവനോ..അദ്ദേഹം ഏകനാണ്..ആ വിശ്വകര്‍മ്മാവിനെ ഞാന്‍ ആരാധിക്കുന്നു. "വിശ്വകര്‍മ്മാവ്" എന്ന പേരില്‍. ഓം വിരാട് വിശ്വകര്‍മ്മണേ നമ:

      ഇല്ലാതാക്കൂ
  12. rajeshettaa njanum oru viswakarmajan aanu adil njaan abhimaanikkugayum cheyyunnu, kore arivu thannadinu nanni. ithrem vayasil engane ithokke padikkaan pati? rajeshettaa

    മറുപടിഇല്ലാതാക്കൂ
  13. ഞാന്‍ വിശ്വകര്‍മ്മജന്‍ വര്‍ഷങ്ങളായി നമ്മുടെ സഭകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.പത്തനംതിട്ട ജില്ലയിലെ ഏകക്ഷേത്രം അയിരൂര്‍ വിരാട്‌ വിശ്വകര്‍മ്മ ക്ഷേത്രത്തിലെ ദേവസ്വം സെക്രെട്ടറി ആയിരുന്നു .സര്‍ തങ്ങളെ ഒരു പക്ഷെ നേരിട്ട് കണ്ടിരിക്കാം,ഇപ്പോള്‍ ആണ് ഈ ബ്ലോഗ്‌ കാണാന്‍ ഇടയായത് നമ്മുടെ കുലത്തിനുവേണ്ടി ഇതു നിര്‍മ്മിച്ചതിന് അഭിനന്ദനങ്ങള്‍.നമ്മുടെ കുലത്തിനു വേണ്ടി തങ്ങളുടെ സഹകരണം പ്രേതിഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബിനേഷ്... തീർച്ചയായും നമ്മൾ കണ്ടിരിക്കാം. വിശ്വകർമ്മ സമുദായത്തിന് വേണ്ടി പ്രവർത്തിക്കുന്ന താങ്കളെ പോലെയുള്ളവരെ എത്ര പ്രശംസിച്ചാലും മതിയവില്ല..ഇനി കാണുമ്പോൾ പരിചയപ്പെടാം. ഓം വിരാട് വിശ്വകർമ്മണേ നമ:

      ഇല്ലാതാക്കൂ
  14. തൻമനോഭാവം ഉള്ളടത്തോളം ഗുണം പിടിക്കികില്ല.

    മറുപടിഇല്ലാതാക്കൂ
  15. വിശ്വകര്ഴമ്മാവിന്ഴെറ അഞ്ചു മുഖങ്ങളില്ഴ നിന്നും അഞ്ച് ഋഷിമാര്ഴ ഉണ്ടായി. ഈ ഋഷിമാര്ഴക്ക് പിന്ഴതലമുറ ഉണ്ടായിരുന്നുവോ ?. വിശ്വകര്ഴമ്മാവില്ഴ നിന്നുണ്ടായ ഗായത്രി ദേവിയുടെ മക്കളാണ് മനു മയ ത്വഷ്ട തുടങ്ങിയവരെങ്കില്ഴ സനകാദി മുനികളും ഇവരും തമ്മിലുള്ള ബന്ധം എന്താണ്. അതല്ല അഞ്ച് ഋഷിമാര്ഴക്കും ഗായത്രി ദേവിയില്ഴ ഉണ്ടായ മക്കള്ഴ ആണോ മനു മുതലുള്ളവര്ഴ വ്യക്തമാക്കാമോ.

    മറുപടിഇല്ലാതാക്കൂ
  16. 100 സംഘടനകൾ മാറി എന്നെങ്കിലും ഒരൊറ്റ സംഘടന ആകുമോ ആവോ??

    മറുപടിഇല്ലാതാക്കൂ