2011 ഓഗസ്റ്റ് 31, ബുധനാഴ്‌ച

സെപ്റ്റംബര്‍ 17 വിശ്വകര്‍മ്മ ജയന്തിയോ വിശ്വകര്‍മ്മ ദിനമോ?


"നതം വിദ്യാതായ ഇമാജ്ജാ
നാന്യ ദുഷ്മാകിന്തരം ബഭുവ
നീ ഹോമേണ പ്രാവ്യതാ ജല്പ്യാ
ചാസൂത്യപാ ഉക്താ  ശാസ്ന്ജര്ന്തി"

"അല്ലയോ ജനങ്ങളെ.. ഈ കാണുന്ന ഭൂതലങ്ങളെ സൃഷ്‌ടിച്ച ആ  ദേവനെ നിങ്ങള്‍ അറിയുന്നില്ല. അറിയുമെന്ന് പറയുന്നത് അസത്യവും. ജീവനുള്ളവരും അഹങ്കാരികളുമായ നിങ്ങളും സര്‍വ്വ വേദാന്ത വേദ്യമായ ആ തത്വവും  തമ്മില്‍  വളരെ വെത്യാസം ഉണ്ട്. അജ്ഞാനം കൊണ്ട് മൂടപെട്ട നിങ്ങളത് അറിയുന്നില്ല." (ഋഗ്വേദം)  

അജ്ഞത...അജ്ഞത..എല്ലാം അറിയും എന്ന് കരുതുന്നവര്‍ ചിലപ്പോള്‍ ഒന്നും അറിയാത്തതുപോലെ പെരുമാറുന്നു. വിശ്വകര്‍മ്മ ജയന്തി എന്താണ് എന്നറിയാത്ത നമ്മുടെ ഒരു നേതാവ്, സെപ്റ്റംബര്‍ 17 വിശ്വകര്‍മ്മ ജയന്തി ആക്കാന്‍ മന്ത്രിക്കു  നിവേദനം കൊടുക്കുന്നു എന്നറിഞ്ഞു. നാളെ അദ്ദേഹം ഓണം ഏപ്രില്‍ 14 ആക്കണം എന്നും പറയുമോ എന്നാണു പേടി.

ഇനി വിഷയത്തിലേക്ക് കടക്കാം.

ഋഷി പഞ്ചമി എന്താണ് എന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.  സെപ്റ്റംബര്‍ 17 വിശ്വകര്‍മ്മ ജയന്തിയോ വിശ്വകര്‍മ്മ ദിനമോ എന്ന് തീരുമാനിക്കാന്‍ ഞാന്‍ ആരുമല്ല. എങ്കിലും ഇതു എഴുതണം എന്ന് തോന്നി.
ഏതൊരു വിശേഷ ദിവസത്തിനും എന്തെങ്കിലും ഐതീഹ്യമോ സാമുഹിക പ്രശനങ്ങലോ ഉണ്ടാവും എന്നത് തീര്‍ച്ചയാണ്. അങ്ങനൊരു സംഭവമാണ് **കൊല്ലവര്‍ഷം 1133 കന്നി മാസം ഒന്നാം തിയതി അതായത് 1958 സെപ്റ്റംബര്‍ 17 (നാമ്മുടെ ഭാരതീയ കലണ്ടര്‍ പ്രകാരം അന്ന് ഋഷി പഞ്ചമിയാണ്) ബീഹാര്‍ പട്നയില്‍ ഒരു വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ നടന്ന  ഋഷിപഞ്ചമി  / വിശ്വകര്‍മ്മ ജയന്തി പൂജ അല്ലെങ്കില്‍ ആഘോഷം.
ഭക്ത ജനങ്ങളായ തൊഴിലാളികളുടെയും  വിശ്വകര്‍മ്മജരുടെയും തിക്കും തിരക്കും 
നിയന്ത്രനാതീതം ആയപ്പോള്‍ പോലീസ് ലാത്തി ചാര്‍ജ് നടത്തി. ജനം അക്രമാസക്തം ആയപ്പോള്‍ പോലീസ് വെടിവെച്ചു. ആറോളം പേര്‍ വെടിയേറ്റ്‌ മരിച്ചു. പലര്‍ക്കും പരിക്കുകള്‍ പറ്റി. അങ്ങനെ ഉത്തര ഇന്ത്യയിലെ 
തൊഴിലാളികള്‍ ഈ ദിനം (സെപ്റ്റംബര്‍ 17 ) വിശ്വകര്‍മ്മ ദിനമായി പ്രഖ്യാപിച്ചു. അല്ലാതെ സെപ്റ്റംബര്‍ 17 വിശ്വകര്‍മ്മാവ്‌ ജനിച്ച ദിവസം അല്ല. 
വിശ്വകര്‍മ്മ   ദിനത്തെ വിശ്വകര്‍മ്മ ജയന്തി ആക്കാന്‍ ശ്രമിക്കുന്നവര്‍ എന്ത് നേടി. കഴിഞ്ഞ 2 വര്ഷം മുന്‍പ്  വരെ മലയാളത്തിലെ പ്രമുഖ പത്രങ്ങളില്‍  ഋഷി പഞ്ചമി ദിവസം മുന്‍ പേജില്‍‍  പഞ്ചമുഖ ദേവന്റെ ചിത്രവും ഇന്ന് ഋഷി പഞ്ചമി-വിശ്വകര്‍മ്മ ജയന്തി എന്നും അച്ചടിച്ച്‌ വരുംമായിരുന്നു. നമ്മുടെ സഖടനകളും നേതാക്കന്‍ മാരും  വിശ്വകര്‍മ്മ ജയന്തി നടത്താന്‍ മത്സരിക്കുന്നത് കണ്ടു പത്രക്കാര്‍ക്ക് കണ്‍ഫ്യൂഷന്‍ ആയി അവര്‍ ആ പരിപാടി നിര്‍ത്തി.
വിശ്വകര്‍മ്മ ദേവന്റെ പിന്‍ഗാമികള്‍ എന്നവകാശപെടുന്ന നമ്മള്‍ തമ്മില്‍ തല്ലാതെ ഈ രണ്ടു ദിവസത്തിന്റെയും മഹത്വം മനസിലാക്കി അത് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു മറ്റുള്ളവര്‍ക്ക് മാത്രക ആവുകയാണ് വണ്ടത്‌. അങ്ങനെ  വിശ്വകര്‍മ്മ ദിനം എന്താണെന്നും വിശ്വകര്‍മ്മ ജയന്തി എന്താണെന്നും മറ്റുള്ളവര്‍ക്ക് മനസിലാക്കി കൊടുക്കുകയും വേണം.

** Ref: Dr. നിലമ്പൂര്‍ കെ. ആര്‍ സി - വിശ്വകര്‍മ്മജര്‍ക്കൊരാമുഖം-2004.